ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കർണാടകയിൽ കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർഥി ആകും. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.നാളെയാണ് തെരഞ്ഞെടുപ്പ്.
ഇതോടെ കർണാടകയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നും സ്പീക്കർ സ്ഥാനത്തേക്കെത്തുന്ന ആദ്യ വ്യക്തി കൂടിയാകും ഖാദർ. മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ എം.എൽ.എയായി വിജയിച്ചത്. 40,361 വോട്ടുകൾ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എം.എൽ.എയായി വിജയിക്കുന്നത്.
