കോട്ടയം: സാമൂഹിക സമ്പർക്ക മാധ്യമരംഗത്തും താരമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയുള്ള പ്രചരണം സജീവമാക്കാൻ ഇടതുപക്ഷം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് മിന്നുന്ന തിളക്കം നേടാൻ ചാഴികാടന് കഴിഞ്ഞത്.

നവ മാധ്യമ ക്യാംപയിന്റെ ഭാഗമായി വി ലൈക്ക് ചാഴികാടൻ എന്ന പേരിൽ തോമസ് ചാഴികാടന്റെ പേരിൽ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രചരണത്തിന് തുടക്കമിട്ടു.
ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പയിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആവശ്യങ്ങൾ മനസിലാക്കി വികസനമുന്നേറ്റം നടത്തിയ തോമസ് ചാഴികാടൻ ജനപ്രതിനിധികൾക്ക് മാതൃകയാണെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി, പ്രഫ. ലോപ്പസ് മാത്യു, വി. ശശികുമാർ, ജോസ് പുത്തൻകാലാ, പ്രവീൺകുമാർ, ജയകൃഷ്ണൻ പുതിയിടം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *