കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർഥിക്കുനേരെ എസ്എഫ്ഐ മർദനം. ആർ.ശങ്കർ എസ്എൻഡിപി കോളജിലെ വിദ്യാർഥി സി.ആർ.അമലിന് മർദനമേറ്റു. 25ൽഅധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മൂക്കിലും മുഖത്തും മർദിച്ചെന്ന് പരാതി. റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് മർദനം.

മർദനം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലന്ന് അമൽ മനോരമ ന്യൂസിനോട്. വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിക്കാരെ കൂട്ടുപിടിച്ചു. മർദിച്ചവരിൽ പുറത്തുനിന്നുള്ള പാർട്ടിക്കാരും ഉണ്ടായിരുന്നു. ഇറങ്ങി പ്രവർത്തിക്കുന്നില്ലെങ്കിലും താനും എസ്എഫ്ഐക്കാരനാണെന്ന് അമൽ പറഞ്ഞു. പരാതിപ്പെട്ടാൽ തീർത്തുകളയും എന്ന് ഭീഷണിപ്പെടുത്തിയെന്ന് അമൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *