കോട്ടയം: ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ തീ പിടുത്തം. 101 കവലയിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഷോറൂമിലും യാർഡിലുമാണ് തീ പിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഏറ്റുമാനൂർ പേരൂർ 101 കവലയിലായിരുന്നു സംഭവം.
ഇവിടെ പ്രവർത്തിക്കുന്ന ഷോറുമിലെ വാഹനങ്ങൾ നിർത്തിയിട്ട യാർഡിലാണ് തീ പിടുത്തം ഉണ്ടായത്. തീ ആളി പടർന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തുടർന്ന് , കോട്ടയം യൂണിറ്റിൽ നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
