കോട്ടയം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ പണപ്പിരിവു നടത്താൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ഉപരോധം നടത്തി.

കെ.എസ്.യു ജില്ല പ്രസിഡന്റ് കെ.എൻ നൈസാം അധ്യക്ഷത വഹിച്ച പ്രതിഷേധ പരുപാടി കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജി.ഗോപകുമാർ ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജി പാലക്കലോടി മുഖ്യ പ്രഭാഷണം നടത്തി.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ്, സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ്, ജില്ല ഭാരവാഹികളായ യശ്വന്ത് സി നായർ ,ജെസ്റ്റസ് പുതുശ്ശേരി, അർജുൻ സാബു, ലിജിൻ സണ്ണി, അശ്വിൻ സാബു, ആൽബി ജോൺ, തോമസുകുട്ടി സോണി മോൾ, അൻവിൻ, ജെസ്വിൻ,തുടങ്ങിയർ സംസാരിച്ചു.


