തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അമ്മൂമ്മയ്ക്കും അനുജനുമൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

കുട്ടി നിലവിളിച്ചതോടെ ഇയാൾ പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ പിതാവ് കുറച്ചു ദൂരം ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കുട്ടി എല്ല ദിവസവും അമ്മൂമ്മയ്ക്കും അനുജനുമൊപ്പം വീട്ടിലെ മധ്യഭാഗത്തുള്ള മുറിയിലാണ് കിടന്നുറങ്ങുന്നത്. ഇവർ കിടന്ന മുറിയിൽ പുലർച്ചെ മറ്റൊരാളുടെ സാന്നിധ്യം അമ്മൂമ്മ ശ്രദ്ധിച്ചിരുന്നു. എന്നാൽ പിതാവായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ കുട്ടി ഇത് അച്ഛനല്ല എന്ന് പറയുമ്പോഴാണ് അമ്മൂമ്മ ശ്രദ്ധിക്കുന്നത്. ഇതോടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടൻ തന്നെ കുടുംബം പൊലീസിൽ വിവരമറിയിച്ചു. പുലർച്ചെ തന്നെ പൊലീസ് എത്തി കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കറുത്ത പാന്റും കാക്കി ഷർട്ടുമണിഞ്ഞ ആളാണ് വന്നതെന്ന് കുട്ടി പറഞ്ഞു. പക്ഷെ ഇരുട്ട് ആയതിനാൽ മുഖം വ്യക്തമായില്ല എന്നും കുട്ടി പറഞ്ഞു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *