കൊൽക്കത്ത: കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പടയോട്ടം. മോഹൻ ബഗാനെതിരെ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ജയമാണിത്, അതും അവരുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ.

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ഗോവയെ മറികടന്ന് വീണ്ടും പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി.

നേരത്തെ പരസ്പരം ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ അഞ്ചിലും ജയം ബഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. 12 മത്സരങ്ങളിൽനിന്ന് 26 പോയന്‍റാണ് ബ്ലാസ്റ്റേഴ്സിന്.

Leave a Reply

Your email address will not be published. Required fields are marked *

You missed