കൊച്ചി: പക വീട്ടാനുള്ളതാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് തെളിയിച്ചു! മുംബൈയുടെ തട്ടകത്തിലേറ്റ തോൽവിക്ക് കൊച്ചിയുടെ മണ്ണിൽ കണക്ക് തീർത്ത് മഞ്ഞപ്പടയ്ക്കും കൊമ്പന്മാർക്കും ഇത് ആവേശത്തിന്‍റെ ക്രിസ്മസ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മുംബൈയെ ബ്ലാസ്റ്റേഴ്സ് തരിപ്പണമാക്കിയത്.

കഴിഞ്ഞ ഒക്ടോബർ എട്ടിന് മുംബൈ അവരുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിനെ 2–1 എന്ന സ്കോറിനാണ് തോൽപിച്ചത്. റഫറിയിങ് പിഴവുകൾക്കു പുറമെ, പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിൻസിചിനും പ്രബീർ ദാസിനും മൂന്നു മത്സര വിലക്ക് ലഭിച്ചതും അന്ന് ആരാധകരെ വേദനിപ്പിച്ചിരുന്നു.

അതിനുള്ള പ്രതികാരം കൂടിയാണ് സ്വന്തം ആരാധകരുടെ കൺമുന്നിൽ വെച്ച് ത്രസിപ്പിക്കുന്ന വിജയത്തിലൂടെ ബ്ലാസ്റ്റേഴ്സ് ചോദിച്ചത്. സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11ാം മിനിറ്റിൽ തന്നെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസിലൂടെ മഞ്ഞപ്പട്ട മുന്നിലെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയും ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ജയത്തോടെ രണ്ടാം സ്ഥാനത്തു തന്നെയാണ് ബ്ലാസ്റ്റേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *