മുംബൈ: എൻ.സി.പി അധ്യക്ഷസ്ഥാനത്ത് നിന്നുളള രാജി പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ല. നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു. രാജി പിൻവലിക്കണമെന്ന നിങ്ങളുടെ ആവശ്യത്തെ ബഹുമാനിക്കുന്നു. മുതിർന്ന നേതാക്കൾ പാസാക്കിയ പ്രമേയം മാനിച്ച് രാജി തീരുമാനം പിൻവലിക്കുകയാണെന്ന് ശരത് പവാർ പറഞ്ഞു.
ഇന്ന് മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനൽ യോഗം ചേർന്ന് പവാറിന്റെ രാജി തീരുമാനം നിരസിച്ചിരുന്നു. സ്വയം തീകൊളുത്താനുള്ള ശ്രമം ഉൾപ്പെടെ പാർട്ടി പ്രവർത്തകരിൽ നിന്നും വലിയ തോതിൽ വൈകാരിക പ്രതിഷേധങ്ങൾ ഉണ്ടായതും രാജി പിൻവലിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ശരത് പവാർ കുറിപ്പ് പുറത്തുവിട്ടത്.


