പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ പ്രതി എറണാകുളത്ത് പിടിയിൽ. കലാപശ്രമത്തിനും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കോഴഞ്ചേരി സ്വദേശി റിവ തോലൂര്‍ ഫിലിപ്പിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റിവ ഫിലിപ്പ് കൊച്ചിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കളമശ്ശേരിയിലെ സ്ഫോടനത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്നടക്കമുള്ള തെറ്റായ വിവരങ്ങളാണ് ഇയാൾ ഫേസ്ബുക്കിലുടെ പപ്രചരിപ്പിച്ചത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുശേഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയില്‍ എത്തിച്ചശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
There is no ads to display, Please add some