ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . എരുവ സ്വദേശി ഹാശിം ബഷീറാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലിൽ കായംകുളം സി.പി.ഒ. ദീപക്കിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ഇന്ന് രാവിലെയാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഓഗസ്റ്റ് 28ന് കായംകുളത്തെ വ്യാപാരിയ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് ഇടുക്കിയിലെ ശാന്തന്‍പാറില്‍ എത്തിയത്. അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു ആക്രമണത്തില്‍ സിപിഒ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഹാഷിമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
There is no ads to display, Please add some