കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയുടെകുതിപ്പ് തുടരുന്നു. സ്വർണവില 45,000 കടന്നും മുന്നേറുകയാണ്. ഇന്ന് 560 രൂപ വർധിച്ചതോടെയാണ് സ്വർണവില 45000 കടന്നത്. 45,120 രൂപയോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. 5640 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തിൽ 42,680 രൂപയായിരുന്നു സ്വർണവില.

അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി ഉയർന്ന് ശനിയാഴ്ച 44,320 രൂപയായി വർധിച്ച ശേഷം കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നിരുന്നു. എന്നാൽ ബുധനാഴ്ച മുതൽ വീണ്ടും വില ഉയരുന്നതാണ് ദൃശ്യമായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *