കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു.
പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. ഇയാളെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.സുജിത് അമിതമായി ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം.
വ്യാഴാഴ്ചയാണ് രുഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രുഗ്മിണിക്കുഗുരുതരമായി പരിക്കേറ്റു.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു ഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.
There is no ads to display, Please add some