കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ കവർച്ച . ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ മോഷണം പോയി. പമ്പിലെ ജീവനക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയാണ് കവർച്ചയ്ക്ക് പിന്നിൽ. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് മോഷണം നടന്നത്. പമ്പിലെ ജീവനക്കാരനായ പശ്ചിമബംഗാൾ സ്വദേശി റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്റെ താക്കോൽ മോഷ്ടിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്.
There is no ads to display, Please add some