കോട്ടയം: ഡിജിറ്റൽ സഖി പദ്ധതിയുടെ ഒന്നാം വാർഷിക ശില്പശാല ഉത്ഘാടനം ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഐ.എ.എസ് നിർവഹിക്കുകയും ഡിജിറ്റൽ സഖിമാരെ ആദരിക്കുകയും ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ അജയൻ കെ മേനോൻ അധ്യക്ഷനായ ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ . ബിൻസി സെബാസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി.

ലീഡ് ബാങ്ക് മാനേജർ അലക്സ്‌ മാണ്ണൂരാൻ പറമ്പിൽ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സുരേഷ് വി എസ്സ്, കമ്മ്യൂണിറ്റി അഡ്വൈസറി പാനൽ മെമ്പറുമാരായ .പൊന്നമ്മ ടീച്ചർ, ബേബി എന്നിവർ സംസാരിച്ചു.പ്രൊജക്റ്റ് മാനേജ് ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ വിശാഖ് സ്വാഗവും കോർഡിനേറ്റർ ജെറിൻ ജോഷിനന്ദിയും പറഞ്ഞു.

ജില്ലാ വ്യവസായr വകുപ്പിലെ ഉദ്യോഗസ്ഥൻ സംരംഭ വികസന സർക്കാർ പദ്ധതികളെ കുറിച്ച് പഠന ക്ലാസ് നടത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *