മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറ്റി നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചു വിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി.
എട്ടുമാസം ഗർഭിണിയായ യുവതിക്കാണ് നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പ് മാറി രക്തം നൽകിയത്. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ ഭാര്യ റുക്സാനയ്ക്ക് (26) ആണ് ഗ്രൂപ്പ് മാറി രക്തം കയറ്റിയത്.
ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് യുവതിക്ക് നനൽകിയത്. ശാരീരാകാസ്വാസ്ഥ്യം പ്രകടപ്പിച്ചതിനെ തുടർന്ന് യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്ന റുക്സാനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
There is no ads to display, Please add some