ന്യൂഡല്‍ഹി: 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച. നിര്‍ണയ ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ജയരാജ് ഉള്‍പ്പെടെ 11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം വ്യാഴാഴ്ച പൂര്‍ത്തിയായി. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം എന്നിവയാണ് കേരളത്തില്‍ നിന്ന് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍. 2012യിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളികളെ തേടിയെത്തിയത് കേരളക്കരയ്ക്ക് അഭിമാന നിമിഷമായിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയേയാണ് തേടിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *