ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പുറത്തിറക്കിയ എഐ വീഡിയോയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തലയെ ആധിക്ഷേപിക്കുന്നതായി പരാതി. എഐ വീഡിയോയ്ക്ക് എതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ചെന്നിത്തലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ ആണ് പരാതി നല്‍കിയത്.

മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെയും എതിര്‍ ബിജെപി സ്ഥാനാര്‍ഥിയുടെയും എ ഐ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിഡിയോ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം വാട്‌സ്ആപ്പ് യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വന്‍തോതില്‍ പ്രചരിപ്പിക്കയാണെന്നും പരാതി പറയുന്നു.

അപകീര്‍ത്തികരമായ വിഡിയോ ഉടന്‍തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സെല്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. വര്‍ഗീയ ചേരിതിരിവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഒപ്പം അപകീര്‍ത്തിക്കും കേസെടുക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താന്‍ ശ്രമിച്ചതിന് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നോട്ടീസ് നല്‍കി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *