വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി.

രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31നായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.

ഉദ്യാനം തുറന്ന ശേഷം വരയാടുകളുടെ കണക്കെടുപ്പും നടക്കും. കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. മധ്യവേനലവധികാലത് വരയാടുകളെ കാണുന്നതിനും ഉദ്യാനത്തിന്റെ ഭംഗിയാസ്വദിക്കുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് മൂന്നാറില്‍ എത്താറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *