ബംഗളൂരുവില്‍നിന്ന് രാത്രി വിമാനം പുറപ്പെട്ട് 15 മിനിറ്റിനകംതന്നെ അദ്നാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ വിമാന ജീവനക്കാര്‍ ഇടപെട്ട് ഇയാളെ ശാന്തനാക്കുകയായിരുന്നു. എന്നാല്‍ രാത്രി 10.20ഓടെ വിമാനം റണ്‍വേയ്ക്ക് വെറും 500 അടി മാത്രം മുകളില്‍ നില്‍ക്കെയാണ് അദ്നാന്‍ വീണ്ടും വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇയാളുടെ പ്രവൃത്തി മറ്റ് യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. അപകടസാധ്യത മുന്നില്‍കണ്ട പൈലറ്റ് ഉടന്‍ തന്നെ ലാന്‍ഡിങ്ങ് ഒഴിവാക്കി വിമാനം ഉയര്‍ത്തുകയായിരുന്നു. പിന്നീട് 10:35ഓടെയാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം അദ്‌നാനെ സിഐഎസ്എഫിനു കൈമാറുകയും പൊലീസില്‍ വിവരമറിയിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍, താന്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും തനിക്കു പ്രേതബാധയുണ്ടെന്നുമായിരുന്നു അദ്‌നാന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഗോവയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്നും താന്‍ വലിച്ച ഹാന്‍ഡില്‍ എമര്‍ജന്‍സി ഡോറിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

