പൊൻകുന്നം: കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. പൊൻകുന്നത്ത് തുണി വ്യാപാരം നടത്തിവരികയായിരുന്നു ഇദ്ദേഹം.

​ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റാൻഡിന് മുൻവശത്തെ സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു ശങ്കരപാണ്ഡ്യൻ. ഈ സമയം കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും എത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.​അപകടം നടന്ന ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു ആംബുലൻസിൽ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​പതിറ്റാണ്ടുകളായി പൊൻകുന്നത്ത് വ്യാപാരം നടത്തിവരുന്ന ആളാണ് ശങ്കരപാണ്ഡ്യൻ. സംഭവത്തിൽ പൊൻകുന്നം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *