വീടിനകത്ത് ഉറങ്ങിക്കിടന്ന കുടുംബം അണലിയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്ക്.ചെറുകുന്ന് വെള്ളറങ്ങലില്‍ നിഹാലിന്റെ വീട്ടിലാണ് അണലി കയറിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ അണലിയെ കണ്ടെത്തിയത്.

വീടിനകത്ത് നിന്നും അസ്വാഭാവികമായ ചീറ്റല്‍ ശബ്ദം കേട്ടത് ശ്രദ്ധയില്‍പ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കിയത്. ശബ്ദം കേട്ടതെവിടെ നിന്നാണെന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയ്ക്കുള്ളില്‍ ഭീതിയുയര്‍ത്തി അണലിയെ കണ്ടത്.

പരിഭ്രാന്തരാകാതെ ഉടന്‍ തന്നെ നിഹാല്‍ തലയിണ ഉപയോഗിച്ച് പാമ്പ് പുറത്തേക്ക് പോകാത്ത വിധം തടയുകയായിരുന്നു. തുടര്‍ന്ന് സര്‍പ്പ വളണ്ടിയര്‍ സുചീന്ദ്രന്‍ മൊട്ടമ്മലിനെ വിവരമറിയിച്ചു. സുചീന്ദ്രന്‍ സ്ഥലത്തെത്തി പാമ്പിനെ അതിവേഗം പിടികൂടി. പിഞ്ചുകുട്ടികളടക്കം ഉണ്ടായിരുന്ന വീട്ടില്‍ വലിയൊരു അപകടമാണ് ഇതോടെ ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *