ഇന്നലെ മൂന്ന് തവണയായി 2520 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 98,200 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണ വിലയാണ് ഇന്നലെ റോക്കറ്റ് പോലെ കുതിച്ചത്. ഇന്നലെ തുടക്കത്തില്‍ 1400 രൂപയാണ് വര്‍ധിച്ചത്. ഉച്ചയോടെ 400 രൂപ കൂടി ഉയര്‍ന്നു. തുടര്‍ന്ന് വൈകീട്ടോടെ 720 രൂപ കൂടി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപ എന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

ഇന്ന് വീണ്ടും വില വര്‍ധിച്ച് ഒരു ലക്ഷം കടക്കുമോ എന്ന് ആകാംക്ഷയോടെ നിക്ഷേപകര്‍ ഉറ്റുനോക്കുമ്പോഴാണ് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് ഉണ്ടായത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *