‘ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും’; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി സൗമ്യ സരിന്. ‘കാലത്തിന് ഒരു കാവ്യനീതി ഉണ്ട്. അത് നടക്കുക തന്നെ ചെയ്യും. ഇവിടെ അത് വളരെ വേഗത്തില്‍ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളുവെന്ന് സൗമ്യസരിന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ‘എല്ലാവരും പറഞ്ഞു പരത്തിയ പോലെ ‘എന്നേ സ്ഥാനാര്‍ഥി ആക്കണം’ എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന് മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം’ – സൗമ്യയുടെ കുറിപ്പില്‍ പറയുന്നു.
ഇനിയും ഒരു നൂറു തെരഞ്ഞെടുപ്പുകള്‍ തോറ്റാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞു അധിക്ഷേപിച്ചാലും ഈ ചിരി ഇവിടെ തന്നെ കാണും! കാരണം ഇത് ഒന്നും ഒളിക്കാനും മറക്കാനും ഇല്ലാത്തവന്റെ ചിരിയാണ്…അമ്മയാര് പെങ്ങളാര് എന്ന് വ്യക്തമായി തിരിച്ചറിയുന്നവന്റെ ചിരിയാണ്…അത്രയും മതിയെന്നേ! എനിക്ക് ഇയാളെ അഭിമാനത്തോടെ എന്റെ ജീവിത പങ്കാളി എന്ന് വിളിക്കാനും എന്റെ മോള്‍ക്ക് അഭിമാനത്തോടെ തന്റെ അച്ഛന് എന്ന് വിളിക്കാനും അത്രയും മതിയെന്നേ!’ – കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
കാലത്തിന് ഒരു കാവ്യനീതി ഉണ്ട്..അത് നടക്കുക തന്നെ ചെയ്യും!
ഇന്നല്ലെങ്കിൽ നാളെ…എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും!ഇന്നല്ലെങ്കിൽ നാളെ…ഇവിടെ അത് വളരെ വേഗത്തിൽ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളു…ഇനിയും ഒരു നൂറു തിരഞ്ഞെടുപ്പുകൾ തോറ്റാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞു അധിക്ഷേപിച്ചാലും ഈ ചിരി ഇവിടെ തന്നെ കാണും!

