കര്‍ണാകടകയില്‍ 39കാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യംനല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ഉള്‍പ്പടെ നാലുപേരെ കൊപ്പള പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തായ ലക്ഷ്മണന്‍ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടിക്ക് പോകുകയാണെന്നാണ് ഭര്‍ത്താവിനെ അറിയിച്ചത്. കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.
ലക്ഷ്മണനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യം നല്‍കിയെന്നും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതി. കൂട്ടബലാത്സംഹത്തിന് ഇരയായ യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

