സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ശ്രീനാദേവിയെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് കോണ്‍ഗ്രസ് അംഗത്വം നല്‍കും. രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയില്‍ വച്ചാകും പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.
സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച പള്ളിക്കല്‍ ഡിവിഷന് തന്നെ ശ്രീനാദേവിക്ക് കോണ്‍ഗ്രസ് നല്‍കുമെന്നാണ് വിവരം. സിപിഐ വിട്ടുവെന്നും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചതായും ശ്രീനാദേവി നവംബര്‍ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തില്‍ ശ്രീനാദേവിയെ സിപിഐ തള്ളിയിരുന്നു. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ശ്രീനാദേവി സിപിഐ വിട്ടത്.

