സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വർധിച്ച് 89,400 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 11,175 രൂപയുമായി. ഒക്ടോബർ മാസത്തിലെ സ്വർണവില നിരക്ക് അനുസരിച്ച് പവൻ വില ഒരു ലക്ഷം കടക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില 90,000ത്തിനും 89,000ത്തിനും ഇടയിൽ നിൽക്കുന്ന കാഴ്‌ചയാണ് കണ്ടത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഒക്ടോബർ 21ന് സ്വർണവില സർവകാല റെക്കോർഡായ 97,360 രൂപയിൽ എത്തിയിരുന്നു. പണിക്കൂലി കൂടി ചേർത്ത് ഒരുലക്ഷം വരെ വില കടക്കുന്ന അവസ്ഥയിൽ വിവാഹ വിപണിയിൽ വലിയ ആശങ്ക ആയിരുന്നു സൃഷ്ടിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *