പാലക്കാട് കല്ലടിക്കോടിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിധിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നിധിനെ വെടിവെച്ച ശേഷം ബിനു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പാലക്കാട് എസ്പി പറഞ്ഞു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

