മൂത്ര ശങ്ക എല്ലാവർക്കും ഒരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍. urinary incontinence എന്ന ഒരു അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതായത്, മൂത്രം പിടിച്ചുവെയ്ക്കാൻ കഴിയാതെ വരിക. അറുപതു കഴിഞ്ഞ സ്ത്രീകളിൽ ഇത് വളരെ സാധാരണ പ്രശ്നമാണ്. ബുദ്ധിമുട്ട് നേരിട്ടാലും മടി കാരണം പലരും ഇത് തുറന്ന് പറയാറില്ല. എന്നാല്‍ അത്ര നിസാരമാക്കി കാണേണ്ട കാര്യമല്ലയിതെന്ന് ഓര്‍മിപ്പിക്കുകയാണ് കൃഷി വകുപ്പ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥയുമായ ഡോ. അദീല അബ്ദുല്ല.

കുറിപ്പു വായിക്കാം:

മൊബിലിറ്റിയും മൂത്രവും

രണ്ടും തമ്മില് എന്ത് ബന്ധമാണന്നല്ലേ, പറയാം .

ഒരു പ്രായം കഴിയുമ്പോ സ്ത്രീകൾ ചെലപ്പൊ വീട്ടിൽ നിന്ന് പുറത്തിറങ്ങാണ്ടാവുന്നത് കണ്ടിട്ടുണ്ടോ . പുറത്തോട്ടു പോകാൻ വിളിച്ചാൽ ഒരു മടി . യാത്രക്കാണ് എങ്കിൽ വയ്യേ വയ്യ . പണ്ട് യാത്രകളൊക്കെ വലിയ ഇഷ്ടമായിരുന്നു ആൾക്ക് . പക്ഷേ ഇന്ന് മടി. ഏയ് , ഞാനില്ല . നിങ്ങൾ പോയിട്ട് വാ എന്ന് പറയും . കാരണം മൂത്ര’ ശങ്ക’ ആകാം .

അതായത് 60 കഴിഞ്ഞ സ്ത്രീകളിൽ നാലിൽ മൂന്നു പേർക്ക് അറിയാതെ മൂത്രം പോകും.

അറിയാതെ മൂത്രം പോകുക എന്നതിനെ urinary incontinence എന്ന് പറയും. രണ്ടു തരമുണ്ട്.

stress urinary incontinence , അതായത് ചുമ , തുമ്മൽ , ഓടുക , ചാടുക ഈ അവസ്ഥയിലൊക്കെ മൂത്രം അറിയാതെ പോകും .

പിന്നെ urge urinary incontinence , മൂത്രം പിടിച്ചു വെക്കാൻ പറ്റൂല . ഒഴിക്കണം എന്ന് കരുതുമ്പോഴേക്കും അറിയാതങ്ങ് ഒഴിച്ച് പോകും .

ഇത് രണ്ടും വന്നാലും മൊബിലിറ്റിയെ ബാധിക്കും . വീട്ടിൽ നിന്ന് പുറത്തിറങ്ങി ,അറിയാതെ മൂത്രം പോകുമ്പോൾ നമ്മളെ മൂത്രം മണക്കാൻ തുടങ്ങും . നല്ല വൃത്തിയിൽ നടക്കുന്ന ആളുകളാണ് നമ്മൾ പൊതുവെ . അത് കൊണ്ട് തന്നെ ഇത് വലിയ മാനസിക പ്രയാസം ഉണ്ടാക്കും . പിന്നെ എന്ത് ചെയ്യും . പുറത്തിറങ്ങൂല . ഓട്ടം ചാട്ടം യാത്ര ഇവയൊക്കെ nice ആയങ്ങു ഒഴിവാക്കും .

Leave a Reply

Your email address will not be published. Required fields are marked *