ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാളയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തു നിന്നാണ് തീയും പുകയും ഉണ്ടായത്. പുക കണ്ടയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു,

ഭീതിയിലായ യാത്രക്കാര്‍ തെരക്കുപിടിച്ചതോടെ, ബസിന്റെ ഒരു വാതില്‍ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ചിലര്‍ വശങ്ങളിലെ ജനലുകള്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *