മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന് സമീപത്ത് നിന്നും മേടിച്ച കിളിമീൻ മത്സ്യം കഴിച്ച നിരവധി പേർ ഛർദ്ദിയും വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസമാണ് സംഭവം, മുണ്ടക്കയം കോസ് വേക്ക് സമീപമുള്ള സ്ഥാപനത്തിൽ കുറഞ്ഞ നിരക്കിൽ കിളിമീൻ വില്പന നടത്തിയിരുന്നു. 1.5 കിലോ 200 രൂപക്ക് കിട്ടിയതോടെ നിരവധിപേരണ് മത്സ്യം വാങ്ങിയത്. ഇതിൽ പലർക്കും ഛര്‍ദിയും വയറു വേദനയും അനുഭവപെട്ടു. പിന്നാലെ ഇവർ മുണ്ടക്കയത്തെ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആരോഗ്യവകുപ്പ് അധികൃതർ മത്സ്യമാർക്കറ്റിൽ വേണ്ട രീതിയിൽ പരിശോധന നടത്തി, മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതും, മത്സ്യത്തിൽ മറ്റ് കീടനാശിനികൾ ചേർത്തിട്ടുണ്ടോ, പഴകിയ മത്സ്യമാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed