കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിട്ട് 75,000 കടന്ന് കുതിച്ച സ്വർണത്തിന് ഇന്ന് പവന് 1000 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര വിപണയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 9255 രൂപയിലെത്തി. പവന് 1000 രൂപ കുറഞ്ഞ് 74040 രൂപയുമായി. 18 കാരറ്റ് സ്വർണമാകട്ടെ ഗ്രാമിന് 105 രൂപ താഴ്ന്ന് 7590 രൂപയാണ് ആയിരിക്കുന്നത്. 14 കാരറ്റ് ഗ്രാമിന് 5915 രൂപയും 9 കാരറ്റ് സ്വർണം ഗ്രാമിന് 3810 രൂപയുമാണ് ഇന്ന് നൽകേണ്ടത്.