ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം. ഇന്നു പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിനുളളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടുത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.