ടെക്സ്റ്റൈൽ കടയുടമയെയും കടയിലെ മാനേജരായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ കോഴിക്കോട് സ്വദേശി അലി, പള്ളിക്കൽ സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. കടയിലെ മാനേജരാണ് ദിവ്യ.
ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയപ്പോൾ കട അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് ഫാനുകളിൽ തൂങ്ങിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല. ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.