22 കാരി നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി. അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയില്‍ അവിവാഹിതയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയയേയും മുത്തശ്ശിയേയും ആശാവര്‍ക്കറേയുമാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 23നാണ് സ്ത്രീ പ്രസവിച്ചത്. കുട്ടിയെ വില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതിക്ക് മനസിലായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കുഞ്ഞിനെ വില്‍ക്കരുതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതാണ്.

ഡിസ്ചാര്‍ജ് ആകുന്നതിന് മുന്നേ ആശുപത്രിയില്‍ നിന്ന് തന്നെ കുട്ടിയെ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അധികാരികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed