വിദ്യാലയങ്ങളില്‍ സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഫേസ്ബുക്കിൽ സൂംബ നൃത്തത്തെ അപമാനിച്ചതിനാണ് വിസ്ഡം നേതാവിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണമെന്ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

പി കെ എം യു പി സ്കൂൾ മാനേജ്മെന്റ് തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറെ അറിയിക്കും. വൈകിട്ട് 9 മണി വരെയാണ് അഷറഫിനെതിരെ നടപടിയെടുക്കാനുള്ള സമയം.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല കുട്ടിയെ സ്കൂളിൽ വിടുന്നതെന്നാണ് അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്റഫിൻ്റെ കുറിപ്പ്. വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *