മുണ്ടക്കയം : മുണ്ടക്കയം ചോറ്റിയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ വന്നിടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി ശ്യാം പി രാജു (30), വാഹനത്തിലെ യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി സുനിൽ (42) എന്നിവർക്കാണ് പരിക്കേറ്റവർ.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് ഇരുവർക്കും പരിക്കേറ്റത് .