ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനാപകടം. എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുവീണു. വിമാനത്താവളത്തിന് സമീപമാണ് അപകടം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 242 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. അഹമ്മദാബാദിൽനിന്നും ലണ്ടനിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്.