ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സംഗീത സംവിധായകൻ എ.ആര്‍.റഹ്മാനെ ഡിസ്‌ചാർജ് ചെയ്തു. ‘‘ഇന്നലെ രാത്രി ലണ്ടനിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായത്. രാത്രിതന്നെ ആശുപത്രിയിൽ പരിശോധനകൾക്കായി എത്തിച്ചിരുന്നു. നിർജലീകരണമാണ് ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു’’ – അദ്ദേഹത്തിന്റെ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘‘റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു’’ – അപ്പോളോ ആശുപത്രി സിഇയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു ആദ്യം വന്ന വിവരം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed