തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി. കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഐഒസി ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്.
ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റാതിരിക്കുന്നതിനായാണ് ഗ്യാസ് ഏജന്‍സിയി ഉടമയോട് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയത്. ഇതിനായി ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപയായിരുന്നു. തുടര്‍ന്ന് മനോജ് പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതില്‍ രണ്ടരലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഡിജിഎം വിജിലന്‍സിന്റെ പിടിയിലായത്.
മനോജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അലക്‌സ് മാത്യു കൈക്കൂലി പണം കൈപ്പറ്റിയത്. നേരത്തെയും മനോജിന്റെ വീട്ടിലെത്തി ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നു.
There is no ads to display, Please add some