ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിന് മകന്റെ കൈ തല്ലിയൊടിച്ച് പിതാവ്. കളമശ്ശേരി തോഷിബ ജംക്‌ഷനിൽ താമസിക്കുന്ന ശിവകുമാറാണ് 11 വയസ്സുകാരനായ മകനോട് അതിക്രൂരമായി പെരുമാറിയത്. കുട്ടിയുടെ കൈത്തണ്ടയ്ക്ക് പൊട്ടലുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നു. കളമശ്ശേരി പൊലീസ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു.
രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
തമിഴ്നാട് വെല്ലൂര്‍ സ്വദേശികളാണ്. കുറച്ചു കാലമായി ഇവര്‍ കളമശേരിയിൽ താമസിക്കുകയാണ്.
There is no ads to display, Please add some