തിരുവനന്തപുരം: ഒമ്പത് ദിവസമായി സെക്രട്ടറിയേറ്റിൽ സമരം തുടരുന്ന ആശാ വർക്കർമാർക്ക് ആശ്വാസം. വേതന കുടിശ്ശിക നാളെ മുതൽ വിതരണം ചെയ്യും. ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം സംഘടിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ സമവായ നീക്കം.
ആശാവർക്കർമാരുടെ സമരത്തിൽ 52.85 കോടി സർക്കാർ അനുവദിച്ചു. രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. മൂന്ന് മാസത്തെ ഇൻസെൻ്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല. മറ്റന്നാൾ മഹാസംഗമം നടക്കാനിരിക്കെയാണ് നീക്കം.
ഓണറേറിയം വർധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടൻ നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം നടത്തിയത്.