കൊച്ചി : കൊച്ചി നഗരത്തിൽ 12ന് ‘നോ ഹോൺ ഡേ.’ അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനുമാണു സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ദിനം ആചരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണു പരിപാടി.

നോ ഹോൺ ഡേയുടെ ഭാഗമായി പ്രത്യേക ഊർജിത പരിശോധനകൾ നടക്കും. ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചു ബോധവൽക്കരണം നടക്കും. നഗര പരിധിയിൽ നിശ്ശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *