2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.മലയാളി താരം സജന്‍ പ്രകാശടക്കം 32 പേര്‍ക്ക് അര്‍ജുന പുരസ്കാരം ലഭിച്ചു . ബാഡ്മിന്‍റണ്‍ കോച്ച് എസ്.മുരളീധരന് ദ്രോണാചാര്യ.

Leave a Reply

Your email address will not be published. Required fields are marked *