പത്തനംതിട്ട ശ്രമിച്ചയാളുമായി ആശുപ്രതിയിലേക്കു പോയ കാറിൽനിന്നു പുക ഉയർന്നു. തീപിടിത്തമെന്നു സംശയിച്ചു മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജുവാണു (45) മരിച്ചത്.
കുടുംബവഴക്കിനെ തുടർന്നു വീട്ടിൽ തൂങ്ങിയ ബിജുവിനെ അയൽവാസിയാണു കാറിൽ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിൽ എത്തുന്നതിനു മീറ്ററുകൾമാത്രം ദൂരം ഉള്ളപ്പോഴാണു ബോണറ്റിൽനിന്നു പുക ഉയർന്നത്. കാറിനു കേടുപാടുകളില്ല. ഷോർട് സർക്യൂട്ട് ആണെന്നാണു സംശയമെന്നു പൊലീസ് പറഞ്ഞു.