ആലപ്പുഴ: കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ അൻപതുകാരൻ കൊന്ന് കുഴിച്ചുമൂടിയതായിസ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുൻപ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയതെന്നാണ് പോലീസിൽനിന്ന് ലഭ്യമായ വിവരം. ജയചന്ദ്രന്റെ വീട്ടിൽനിന്ന് മൃതദേഹം പോലീസ് കണ്ടെത്തി.
നവംബർ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസിൽ പരാതി നൽകിയത്. ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈൽ ഫോൺ കളഞ്ഞുകിട്ടി. ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മിൽ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.
There is no ads to display, Please add some