കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസിർ മഅദനിയുടെ കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽ നടത്തിയ പ്രതി പിടിയിൽ‌. ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന റംഷാദ് ആണ് അറസ്റ്റിലായത്.

റംഷാദ് 30 ഓളം കേസുകളിൽ പ്രതിയാണ്.മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ്​ തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശി റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്​.

2.59 ലക്ഷം രൂപയോളം വരുന്ന സ്വർണവും പണവുമാണ്​ കവർന്നത്​. എളമക്കര പൊലീസ് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി കാമറകൾ പരിശോധിച്ചാണ്​ റംഷാദിനെ കസ്റ്റഡിയിലെടുത്തത്​. പ്രതിയെ ചോദ്യം ചെയ്തു വരുകയാണെന്ന് എളമക്കര പൊലീസ് പറഞ്ഞു. കറുകപ്പിള്ളിയിലെ വീട്ടിലാണ് ഭാര്യ ഉൾപ്പെടെയുള്ള മഅദനിയുടെ കുടുംബം താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *