പാലക്കാട്; പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഭൂരിപക്ഷ വോട്ടര്‍മാരെ പാട്ടിലാക്കുന്നതോടൊപ്പം സന്ദീപ് വാര്യരുടെ പൂര്‍വാശ്രമ കഥകള്‍ വാരിയിട്ട് ന്യൂനപക്ഷങ്ങളുടെ വോട്ട് പെട്ടിയിലാക്കാന്‍ പറ്റുമോ എന്ന തന്ത്രമാണ് പാലക്കാട് ഇടത് മുന്നണി പരീക്ഷിക്കുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായാണ് മുസ്ലീം സംഘടനകളുടെ കീഴിലുള്ള രണ്ട് പത്രങ്ങളില്‍ നല്കിയിരിക്കുന്ന തിരഞ്ഞെടുപ്പ് പരസ്യം.
പാലക്കാട്ടെ 20 ശതമാനത്തോളം വരുന്ന മുസ്ലീം ന്യൂനപക്ഷ വോട്ട് സമാഹരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിന്റെ തലേന്ന് സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളില്‍ പരസ്യം നല്കിയിരിക്കുന്നത്. ഇരുവിഭാഗം സമസ്തകളുടെ മുഖപത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമാണ്.
There is no ads to display, Please add some