പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സംസ്ഥാന വനിതാ കമ്മിഷൻ.

മഹിള കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. വനിതകൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ റെയ്ഡിലാണ് കമ്മിഷൻ ധ്യക്ഷ പി.സതീദേവി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ മാസം അഞ്ചിന് കെപിഎം ഹോട്ടലിൽ നടന്ന പാതിരാ പരിശോധനയിൽ ഡിജിപിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു.

വനിതാ പോലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പോലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *