കൊച്ചി: കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടൻ ബാല. താൻ ചെയ്ത നന്മകൾ തുടരുമെന്നും കൊച്ചിയിൽ താനിനി ഉണ്ടാകില്ലെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ കൊച്ചി വിട്ട് മറ്റൊരിടത്തേക്കു വന്നുവെന്നും ബാല പറഞ്ഞു. തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല കൂട്ടിച്ചേർത്തു.